വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
കൊച്ചി: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും അധികാര ദുർവിനയോഗവുമെന്ന ഒരേ കുറ്റം തന്നെയാണ് എറണാകുളം - അങ്കമാലി അതിരൂപതയിൽ മാർ ജോസഫ് പാംപ്ലാനിയും ഒരു വിഭാഗം വൈദികരും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായതായി വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് ആരോപിച്ചു.
വിശ്വാസികൾ മാത്രമല്ല സഭാ കോടതി പോലും ഇരുവരും കുറ്റക്കാരാണെന്ന് ചൂണ്ടിക്കാണിച്ച അപൂർവ്വ ഉത്തരവാണ് കഴിഞ്ഞ ദിവസം സഭ സ്പെഷൽ ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്. അതിരൂപതയിൽ സംജാതമായിരിക്കുന്ന നിലവിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാരൻ മെത്രാപ്പോലീത്തൻ വികാരിയാണെന്നും അതിനാൽ ആദ്യം സിനഡ് പുറത്താക്കേണ്ടത് മാർ പാംപ്ലാനിയെയാണെന്നും ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം, ടെൻസൺ പുളിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, ആൻറണി പുതുശ്ശേരി, ജോസഫ് അമ്പലത്തിങ്കൽ, കുര്യാക്കോസ് പഴയ മഠം എന്നിവർ പ്രസംഗിച്ചു.








